തുർക്കിയിലെ പ്രസിദ്ധമായ പാമുക്കാല


 *പാമുക്കാലെ*


ഏതൊരു സഞ്ചാരിയുടേയും മനം കവരുന്ന ചില അത്ഭുത പ്രതിഭാസങ്ങളുണ്ട് നമ്മുടെ ഈ ഭുമിയിൽ അല്ലെ. അതിലൊന്നാണ് തുർക്കിയിലെ പാമുക്കാല . പശ്ചിമ തുർക്കിയിലെ Denizli Province ലാണ് ഈ ഭൂരു പ പ്രതിഭാസം സ്ഥിതി ചെയ്യുന്നത്. 


ഒരു കുന്നിൻ ചെരുവിന് സമാന്തരമായി കിടക്കുന്ന ധാതു സമ്പന്നമായ ഈ Thermal water pool കൾ കണ്ടാൽ ഏതൊരാളും ഇത് മനുഷ്യ നിർമ്മിതമാണെന്നെ പറയു അല്ലെ.


Carbonate minerals അടങ്ങിയ നിരവധി Thermal hot Spring അഥവാ ചൂടു നീരുറവകൾ ഇവിടെ കാണപ്പെടുന്നുണ്ട് .ഈ നീർച്ചാലുകൾ Limestone ഇവിടെ നിക്ഷേപിക്കുകയും കാലാന്തരങ്ങളിൽ അവ ടെറസ് രൂപത്തിൽ രൂപം പ്രാപിക്കുകയും ചെയ്യുന്നു. കാഴ്ച്ചക്കാരിൽ ഇവ മനുഷ്യ നിർമ്മിതമായ swimming pool കൾ ആണെന്നെ  തോന്നിക്കുകയുള്ളു അല്ലെ?


17 ഓളം hot spring കളാണ് ഇവിടെ കണ്ടു വരുന്നത് ഈ വെള്ളത്തിന് 36 മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ചുട് അനുഭവപ്പെടുന്നുണ്ട്.




പാമുക്കാല എന്ന വാക്കിൻ്റെ അർത്ഥം പരുത്തി ക്കോട്ട എന്നാണ്. പഞ്ഞിക്കെട്ടു പോലെ പരന്നു കിടക്കുന്ന ഈ ചുണ്ണാമ്പു കല്ലുകൾ കൊണ്ടാണ് ഈ  പേര് വന്നത്.


ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പെ ജനങ്ങൾ ഇവിടേക്കെത്തിയിരുന്നു. കുന്നിന് മുകളിലായി പുരാതന സിറ്റിയുടെ അവശിഷ്ടങ്ങളും കാണാം.



20 ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടു കൂടി നിരവധി കെട്ടിടങ്ങളും ഹോട്ടലുകളും ഇവക്ക് ചുറ്റുമായി നിർമിച്ചു. 




എന്നാൽ UNESCO ഈ പ്രദേശം ലോക പൈത്യക്ക പട്ടികയിൽ ഉൾപ്പെടുത്തിയതോടു കൂടി ഇവയെല്ലാം പൊളിച്ച് മാറ്റികയുണ്ടായി.



തുർക്കിയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇന്ന് പാമുക്കാലെ



Comments